മുണ്ടൂർ: യുവക്ഷേത്ര കോളജിന്റെ ഈ അധ്യയന വർഷത്തെ കോളജ് മാഗസിൻ ‘അപരിചിതം’ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി പ്രകാശനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ടോമി ആന്റണി അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്റ് കോ-ഓർഡിനേറ്ററും മാഗസിൻ അഡ്വൈസറുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി, വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ പ്രസംഗിച്ചു. ബികോം ടാക്സേഷൻ വിഭാഗം മേധാവി യു. രേഷ്മ സ്വാഗതവും സ്റ്റുഡന്റ് എഡിറ്റർ കെ. ജാൻവി നന്ദിയും പറഞ്ഞു.